
പെരുവയലിലെ ഷിഗല്ല രോഗ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായില്ല
- ഒരാൾ ആശുപത്രിയിൽ
കോഴിക്കോട്: പെരുവയൽ പഞ്ചായത്തിൽ ഷിഗല്ല രോഗ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ല. നിലവിൽ 51 പേരാണ് രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിൽ കഴിയുന്നത്. ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്ക്കരണവും ഊർജ്ജിതമാക്കുകയാണ് പഞ്ചായത്ത്. കുടിവെള്ളത്തിന്റെയും ഭക്ഷ്യവസ്തുക്കളുടേയും കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
CATEGORIES News
