പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണം; കെ.എസ്.എസ്.പി.യു

പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണം; കെ.എസ്.എസ്.പി.യു

  • ധർണ്ണ സംസ്ഥാന സിക്രട്ടറി സി.അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിച്ച് പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ കെ.എസ് എസ്.പി.യു ആവശ്യപ്പെട്ടു. ക്ഷാമാശ്വാസ ഗഡുക്കൾ ഉടൻ വിതരണം ചെയ്യുക, അനുവദിച്ചവയുടെ കുടിശ്ശിക വിതരണം പൂർത്തീകരിക്കുക, ഒരു മാസത്തെ പെൻഷൻ ഓണം അലവൻസായി നല്ക തുടങ്ങി 7 ഓളം ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന തലത്തിൽ ആഹ്വാനം ചെയ്ത മാർച്ചും ധർണ്ണയും കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്ക് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ചു.

ധർണ്ണ സംസ്ഥാന സിക്രട്ടറി സി.അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.വി. രാജൻ അധ്യക്ഷത വഹിച്ചു.ജില്ലാകമ്മറ്റിയംഗം കെ.സുകുമാരൻ, സംസ്ഥാന കമ്മറ്റിയംഗം ശ്രീധരൻ അമ്പാടി, പി. സുധാകരൻ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം.എം.ചന്ദ്രൻ സ്വാഗതവും വിജയഭാരതി നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )