പോലീസ് സ്റ്റേഷനുകൾ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി ‘എന്റെ പോലീസ് സ്റ്റേഷൻ’ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പോലീസ് സ്റ്റേഷനുകൾ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി ‘എന്റെ പോലീസ് സ്റ്റേഷൻ’ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം:സംസ്ഥാനത്ത് പോലീസ് സ്റ്റേഷനുകളിൽ ആഗസറ്റ് 15 മുതൽ സമഗ്രമാറ്റം. പോലീസ് സ്റ്റേഷനുകൾ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി ‘എന്റെ പോലീസ് സ്റ്റേഷൻ’ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. എസ്എച്ച്ഒ സംവിധാനത്തിലും മാറ്റം കൊണ്ടുവരും. സ്റ്റേഷൻ ചുമതല എസ്ഐമാർക്ക് കൈമാറും.

പ്രധാനപ്പെട്ട 63 സ്റ്റേഷനുകളുടെ ഭരണം മാത്രം ഇൻസ്പെക്ടർമാരായിരിക്കുമെ ന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. അതേസമയം എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകിയത് എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ച ശേഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആരെയും പ്രത്യേകം സഹായിച്ചിട്ടില്ല. ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകൻ കൃത്യമായ കാരങ്ങൾ പറയാത്തതുകൊണ്ടാവും പരാമർശം വന്നതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )