പ്രസവം വീട്ടിൽ നടത്തി , ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി

പ്രസവം വീട്ടിൽ നടത്തി , ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി

  • രേഖകൾ ഹാജരാക്കാൻ നിർദേശിച്ച് ഉദ്യോഗസ്ഥർ

കോഴിക്കോട്: വീട്ടിൽവെച്ച് ജനനം നടന്നതിൻ്റെ പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി. ആരോഗ്യവകുപ്പ് ഉദ്യോ ഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്താണ് പരാതി നൽകിയത്. 2024 നവംബർ രണ്ടിന് ജനിച്ച കുട്ടിക്ക് നാല് മാസം കഴിഞ്ഞിട്ടും ജനന സർട്ടിഫിക്കറ്റ് നൽകുന്നില്ല എന്ന് കാണിച്ച് മനുഷ്യാവകാശ കമ്മിഷനാണ് പരാതി നൽകിയത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഷറാഫത്തിന്റെ ഭാര്യ ആസാ ജാസ്മിൻ ഗർഭകാലചികിത്സ തേടിയത്. ഒക്ടോബർ 28 പ്രസവ തീയതിയായി ആശുപത്രിയിൽ നിന്നും നൽകുകയും ചെയ്‌തിരുന്നു. എന്നാൽ, പ്രസവവേദന അനുഭവപ്പെടാത്തതിനാൽ ഇവർ വീട്ടിൽ തന്നെ തുടർന്നു. പിന്നീട് രണ്ടാം തീയതി രാവിലെ പ്രസവവേദന അനുഭവപ്പെട്ടെന്നും ഉടൻ തന്നെ പ്രസവം നടന്നുവെന്നുമാണ് ഷറാഫത്ത് പറയുന്നത്. കുഞ്ഞ് പുറത്ത് വന്ന ശേഷം ഷറാഫത്ത് പുറത്ത് പോയി ബ്ലേഡ് വാങ്ങി വരികയും അതുപയോ ഗിച്ച് പൊക്കിൾക്കൊടി മുറിച്ചുമാറ്റുകയും ചെയ്തുവെന്നാണ് പറയുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )