പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും

പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും

  • കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് ഇന്ന് സന്ദർശിക്കും

വയനാട്:പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രിയങ്ക റോഡ് മാർഗം മാനന്തവാടിയിൽ എത്തും.

കൽപ്പറ്റയിൽ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രിയങ്ക പങ്കെടുക്കും. കൂടാതെ വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്ക ഗാന്ധി സന്ദർശിക്കും. ഉച്ചയ്ക്ക് അന്തരിച്ച ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ കുടുംബാംഗങ്ങളെയും പ്രിയങ്ക ഗാന്ധി കാണും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് മലയോര ജാഥയുടെ മേപ്പാടിയിൽ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ശേഷം ഡൽഹിയിലേക്ക് മടങ്ങും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )