
പൾസർ സുനിയുടെ മൊഴിയിൽ പറഞ്ഞ സ്ത്രീയെ കുറിച്ച് പോലീസ് അന്വേഷിച്ചില്ല- കോടതി
- കൃത്യത്തിന് തൊട്ടുമുമ്പ് പൾസർ സുനി ഒരു സ്ത്രീയോടാണ് സംസാരിച്ചത്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധി ന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ക്വട്ടേഷൻ നൽകിയത് സ്ത്രീ ആണെന്ന ഒന്നാം പ്രതി പൾസർ സുനിയുടെ മൊഴിയിൽ പോലീസ് അന്വേഷണം നടത്തിയിട്ടില്ലെന്ന് വിധി ന്യായത്തിൽ കോടതി വിമർശിക്കുന്നു. ആരാണ് സുനിയുടെ മൊഴിയിൽ പറഞ്ഞ മാഡമെന്നാണ് കോടതി ചോദിക്കുന്നത്. ഇതുസംബന്ധിച്ച അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചുവെന്നാണ് വിധിന്യായത്തിൽ ചൂണ്ടികാണിക്കുന്നത്.

ക്വട്ടേഷൻ നൽകിയത് സ്ത്രീയാണെന്ന് പൾസർ സുനിയാണ് ആക്രമിക്കപ്പെട്ട നടിയോട് പറഞ്ഞത് എന്നാൽ, ആദ്യഘട്ട കുറ്റപത്രത്തിലടക്കം ഇക്കാര്യം അന്വേഷണസംഘം പരിശോധിച്ചില്ലെന്ന് കോടതി വിധി ന്യായത്തിൽ വ്യക്തമാക്കുന്നു. കൃത്യത്തിന് തൊട്ടുമുമ്പ് പൾസർ സുനി ഒരു സ്ത്രീയോടാണ് സംസാരിച്ചത്. എന്നാൽ, ഈ വ്യക്തിയെക്കുറിച്ച് പോലീസ് കാര്യമായി പരിശോധിച്ചിട്ടില്ല. അവരെ സാക്ഷിപോലും ആക്കിയിട്ടില്ലെന്നും ഉത്തരവിലുണ്ട്.
