ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

  • ഫോൺ പരിശോധിക്കുന്നതിന് പാസ്സ്‌വേർഡ് നൽകാനും രാഹുൽ തയ്യാറായില്ല

തിരുവനന്തപുരം: ബലാത്സംഗ കേസിൽ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിനോട് രാഹുൽ കാര്യമായി പ്രതികരിച്ചിരുന്നില്ല. ഫോൺ പരിശോധിക്കുന്നതിന് പാസ്സ്‌വേർഡ് നൽകാനും രാഹുൽ തയ്യാറായില്ല. രാഹുലിന്റെ നിസ്സഹകരണം അന്വേഷണസംഘം കോടതിയിൽ അറിയിച്ചേക്കും. അന്വേഷണവുമായി രാഹുൽ സഹകരിക്കാത്തതിനാൽ ഉടൻ വീണ്ടും കസ്റ്റഡിയിൽ വാങ്ങില്ല.രാഹുലിനെ മൂന്നു ദിവസത്തേക്കാണ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നത്.

അതിജീവിതയെ ബലാത്സംഗം ചെയ്ത്‌ തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് രാഹുലുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. പരാതിക്കാരിക്കൊപ്പം ഇവിടെ എത്തിയിരുന്നുവെന്ന് രാഹുൽ സമ്മതിച്ചിട്ടുണ്ട്. അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള നടപടിയും പുരോഗമിക്കുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )