ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം

ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം

  • ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം

കൊച്ചി: കാക്കനാട് ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരി മരിച്ചു. കുട്ടമശ്ശേരി സ്വദേശി നസീറയാണ് മരിച്ചത്. കാക്കനാട് ജഡ്‌ജിമുക്കിലെ രാവിലെ 7.30നായിരുന്നു അപകടം നടന്നത്.അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. പൂക്കാട്ടുപടിയിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന സുൽത്താൻ ബസ്സാണ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ചത്. ബസിലേക്ക് ഇടിച്ച ടോറസിന് പുറകിൽ മറ്റൊരു ടോറസ് ലോറിയും വന്നിടിച്ചു.

ബസ്സിൽ സ്കൂൾ വിദ്യാർത്ഥികൾ അടക്കം 30 ൽ അധികം യാത്രക്കാരുണ്ടായിരുന്നു. തൊട്ടടുത്ത ബിആൻഡ്ബി ആശുപത്രിയിൽ പ്രവേശിപ്പിച്ച 14 പേരിൽ ഒരാളായ നസീറയാണ് മരിച്ചത്. മോഡൽ എഞ്ചിനീയറിംഗ് കോളേജിലെ ജീവനക്കാരിയായ നസീറ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു.

ഇവിടെ ചികിത്സയിലുള്ള യാത്രക്കാരിയായ സ്ത്രീക്ക് തലയ്ക്ക് പരിക്കുണ്ട്. ചികിത്സയിലിലുള്ളത് സൺറൈസ് ആശുപത്രിയിൽ ഏഴുപേരും മെഡിക്കൽ കോളേജിൽ രണ്ട് പേരുമാണ് . ആരുടേയും പരിക്ക് ഇതിൽ ഗുരുതരമല്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )