
ബിഎംബിസി നിലവാരത്തിലേക്ക് ഉയരാൻ വില്യാപ്പള്ളി-ആയഞ്ചേരി റോഡ്
- പ്രവൃത്തി പൂർത്തിയാകുന്നതോടെ റോഡ് ഉന്നത നിലവാരത്തിലേക്ക് ഉയരും
ആയഞ്ചേരി: വില്യാപ്പള്ളി-ആയഞ്ചേരി റോഡിൽ അരയാക്കൂൽ താഴെ മുതൽ വള്ള്യാട് വരെ റോഡ് കെട്ടി സംരക്ഷിക്കുന്നതിന് 25 ലക്ഷം രൂ പകൂടി ഭരണാനുമതി ലഭിച്ചതായി കുറ്റ്യാടി എംഎൽഎ കെ.പി. കുഞ്ഞമ്മദ് കുട്ടി അറി യിച്ചു.
നിലവിൽ 2.27 കോടി രൂപയുടെ രണ്ടാം റീച്ച് പ്രവൃത്തിയും രണ്ടു കോടി രൂപയു ടെ അവസാന റീച്ച് പ്രവൃത്തിയും പൂർത്തിയാ കുന്നതോടെ വില്യാപ്പള്ളി-ആയഞ്ചേരി റോഡ് പൂർണമായും ബിഎംബിസി(Bituminous Macadam and Bituminous Concrete ) നിലവാര ത്തിലേക്ക് മാറും.

പാതയുടെ രണ്ടാംഘട്ട പ്രവൃത്തി നടക്കുന്ന ഭാഗത്ത് വയലുള്ളതിനാൽ റോഡ് സംര ക്ഷിക്കേണ്ടതിൻ്റെ ആവശ്യത്തിനായാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. വയൽ, റോഡുമായി ബന്ധപ്പെടുന്ന ഭാഗത്ത് സംര ക്ഷണ ഭിത്തി നിർമിക്കുന്നതിനാണ് പൊതുമ രാമത്ത് വകുപ്പിൽനിന്നും അനുമതി ലഭിച്ചത്. വില്യാപ്പള്ളിയിൽനിന്ന് ആരംഭിക്കുന്ന ഒന്നാം റീച്ചിൽ 1.25 കോടി രൂപയുടെ ബിസി ഓവർ ലേ പ്രവൃത്തിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഈ പ്രവൃത്തിയുടെ ഭാഗമായി ഒന്നാം റീച്ചിലെ ആവശ്യമുള്ള സ്ഥലങ്ങളിൽ ഓവുചാലും നിർമിക്കും. പൊതുമരാമത്ത് വകുപ്പിന്റെ അം ഗീകാരം ലഭിച്ച 5.77 കോടി രൂപയുടെ പ്രവൃ ത്തികൾ പൂർത്തിയാകുന്നതോടെ റോഡ് ഉ ന്നത നിലവാരത്തിലേക്ക് ഉയരുന്നതിന് കാരണമാകും.