ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകന് സർക്കാർ ജോലി; മന്ത്രിസഭയോഗ തീരുമാനം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകന് സർക്കാർ ജോലി; മന്ത്രിസഭയോഗ തീരുമാനം

  • ആരോഗ്യമന്ത്രി വീണ ജോർജും മന്ത്രി വാസവനും ബിന്ദുവിൻ്റെ വീട്ടിലെത്തി കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം നൽകും. മകന് സർക്കാർ ജോലിയും നൽകും. തീരുമാനം ഉണ്ടായിരിക്കുന്നത് മന്ത്രിസഭ യോഗത്തിലാണ്. ബിന്ദുവിന്റെ കുടുംബത്തെ ചേർത്തുപിടിച്ചു കൊണ്ട് പ്രതിഷേധങ്ങളെ തണുപ്പിക്കുക എന്ന നിലപാടിലേക്കാണ് സർക്കാർ എത്തിച്ചേർന്നിരിക്കുന്നത് എന്നാണ് സൂചന.

ആരോഗ്യമന്ത്രി വീണ ജോർജും മന്ത്രി വാസവനും ബിന്ദുവിൻ്റെ വീട്ടിലെത്തി കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. അടുത്ത കാബിനറ്റ് യോഗത്തിൽ തീരുമാനമെടുക്കുമെന്നാണ് മന്ത്രിമാർ കുടുംബത്തെ അറിയിച്ചത്. മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയിൽ തുടരുന്ന സാഹചര്യത്തിൽ ഓൺലൈനായിട്ടാണ് കാബിനറ്റ് യോഗം ചേർന്നത്. ഈ യോഗത്തിലായിരുന്നു തീരുമാനം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )