ബിമാക്ക കക്കഞ്ചേരി ഓണാഘോഷം സംഘടിപ്പിച്ചു

ബിമാക്ക കക്കഞ്ചേരി ഓണാഘോഷം സംഘടിപ്പിച്ചു

  • പ്രശസ്ത നോവലിസ്റ്റ് യു.കെ കുമാരൻ ഉദ്ഘാടനം ചെയ്തു.

ഉള്ളിയേരി :ബിമാക്ക കക്കഞ്ചേരി മുടക്കമില്ലാതെ നാൽപതാം തവണയും വിവിധ കലാ കായിക പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത നോവലിസ്റ്റ് യു.കെ കുമാരൻ ഉദ്ഘാടനം ചെയ്തു. പി കെ രാജേഷ് ആധ്യക്ഷം വഹിച്ചു. സാഹിത്യകാരൻ ഡോ പി സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ നിഷ ശ്രാവണം,കെ കെ സത്യൻ, സി. എം ബിജു ,സി. രജീഷ്, സിറാജ് ചിറ്റടത്ത്, ബാബു ആനവാതിൽ , ഗണേശ് കക്കഞ്ചേരി ആശംസകൾ അർപ്പിച്ചു. കൺവീനർ ഇ പ്രബീഷ് കുമാർ സ്വാഗതവും പി. കെ ചന്ദ്രൻ നന്ദിയും പറഞ്ഞു.

വനിത കമ്പവലിയിൽ ബി മാക്ക കക്കഞ്ചേരി ഒന്നാം സ്ഥാനത്തെത്തി ശ്രൂദ്ര കണ്ടോത്ത് വേലായുധൻ സ്മാരക റോളിംഗ് ട്രോഫിയും ടീം റ്റൊൻ്റി വൺ രണ്ടാം സ്ഥാനത്തെത്തി പൂമഠത്തിൽ പ്രഭാകരൻ നായർ സ്മാര ട്രോഫിയും നേടി.പുരുഷൻമാരുടെ വടംവലിയിൽ സാഗര കന്നൂര് ഒന്നാം സ്ഥാനത്ത് എത്തി കെ.പി കല്യാണി സ്മാരക ട്രോഫിയും അനക്സ് നോർത്ത് കന്നൂർ രണ്ടാം സ്ഥാനത്ത് എത്തി കൊണോർത്ത് കണ്ടി ലക്ഷ്മി അമ്മ സ്ഥാരക ട്രോഫിയും നേടി. എകെ ഷൈജു പി. ബീരാൻ കുട്ടി, കെ രാമകൃഷ്ണൻ, സി. എം ഷിജു, പി .കെരാമചന്ദ്രൻ ട്രോഫികൾ വിതരണം ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )