
മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലി;നോർക്കയുടെ ‘നെയിം’ പദ്ധതിക്ക് തുടക്കമായി
- തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് തിരിച്ചെത്തിയ പ്രവാസികൾക്ക് സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭ്യമാക്കാൻ നോർക്ക ആവിഷ്കരിച്ച ‘നെയിം’ (നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ്റ്) പദ്ധതിക്ക് തുടക്കമായി.

ആദ്യഘട്ടമായി തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോമൊബൈൽ, എംഎസ്എംഇ, ധനകാര്യം, ഫാർമർ പ്രൊഡ്യൂസർ കമ്പനി, മാൻപവർ സ്ഥാപനം എന്നിവയിലാണ് ഒഴിവുകൾ. രണ്ടുവർഷത്തിലധികം വിദേശത്ത് ജോലിചെയ്തശേഷം നാട്ടിൽ തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, വിസ ഇല്ലാത്ത പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് ആയ(www.norkaroots.org ൽ 31 നകം അപേക്ഷിക്കാം
CATEGORIES News