
മത്തി വില കുറഞ്ഞു; മത്സ്യപ്രിയർക്ക് ചാകര
- അയില, അയക്കൂറ, കോര, ചെമ്മീൻ എന്നിവയ്ക്കും വില കുറഞ്ഞിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം മാറിയതോടെ മത്സ്യവിലയിൽ വൻ ഇടിവ്. വരും ദിവസങ്ങളിൽ കൂടുതൽ ബോട്ടുകൾ മത്സ്യബന്ധനത്തിന് പോകുന്നതോടെ മത്സ്യവില ഇനിയും കുറയുമെന്നാണ് കണക്കുകൂട്ടൽ.
ഒരു മാസം മുൻപ് മുന്നൂറ് രൂപ വരെ ഉണ്ടായിരുന്ന മത്തിക്ക് നിലവിൽ 150 വരെയായി കുറഞ്ഞു. ട്രോളിംഗ് നിരോധന കാലാവധി കഴിഞ്ഞതോടെ കൂടുതലും പുതിയാപ്ലക്കോരയും ചെമ്പൻകോരയും പോലെയുള്ള മത്സ്യങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അയില, അയക്കൂറ, കോര, ചെമ്മീൻ എന്നിവയ്ക്കും വില കുറഞ്ഞിട്ടുണ്ട്.

ട്രോളിംഗ് നിരോധന സമയത്ത് മത്സ്യവിപണിയിൽ ഏറ്റവും വിലയുള്ളതും ഡിമാന്റുളളതും മത്തിക്കായിരുന്നു. കിലോയ്ക്ക് 400 രൂപ വരെ മത്തിയ്ക്ക് എത്തിയിരുന്നു.
അതേസമയം, കേരള തീരത്ത് വലിയ രീതിയിൽ മത്തിയുടെ സാന്നിധ്യമുണ്ടെന്നും ചാകര പ്രതീക്ഷിക്കാമെന്നുമാണ് പഠനങ്ങൾ വ്യക്തമാക്കുന്നു. അനുകൂല സാഹചര്യമായതിനാൽ കേരള തീരത്തേക്ക് ഇന്ത്യൻ നെയ് മത്തി കൂട്ടത്തോടെ എത്തുമെന്നാണ് ഗവേഷകർ ചൂണ്ടികാട്ടി.
