മത്സ്യ തൊഴിലാളികൾക്ക് ഫൈബർ വളളം വിതരണം ചെയ്തു

മത്സ്യ തൊഴിലാളികൾക്ക് ഫൈബർ വളളം വിതരണം ചെയ്തു

  • മൂടാടി ബീച്ചിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് എം.പി. അഖില ഉത്ഘാടനം നിർവ്വഹിച്ചു.

മൂടാടി :മത്സ്യ തൊഴിലാളികൾക്ക് ഫൈബർ വളളം വിതരണം ചെയ്തു .2025 -26 വാർഷിക പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ മത്സ്യതൊഴിലാളികൾക്ക് ഫൈബർ വള്ളം വിതരണം ആരംഭിച്ചു. മൂടാടി ബീച്ചിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് എം.പി. അഖില ഉത്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു .

സ്ഥിരം സമിതി അധ്യക്ഷരായ കെ. സത്യൻ , സജ്ന പിരിശത്തിൽ ,വാർഡ് മെമ്പർമാരയ റൗസി ബഷീർ , കെ.പി.കരീം , അനസ് ആയടത്തിൽ , ഉസ്ന ,അനസ് അണ്യാട്ട് എന്നിവർ സംസാരിച്ചു. പപ്പൻ മൂടാടി സ്വാഗതവും ഫിഷറീസ് സബ്ഇൻസ്പെക്ടർ സന്ധ്യ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )