മധുകുന്ന് മലയിൽ ജിയോളജി സംഘമെത്തി പരിശോധന നടത്തി

മധുകുന്ന് മലയിൽ ജിയോളജി സംഘമെത്തി പരിശോധന നടത്തി

  • മുൻകരുതൽ വേണമെന്ന് സംഘം നിർദ്ദേശിച്ചു

കക്കട്ടിൽ: ദിവസങ്ങളോളം മഴ കനത്തു പെയ്തതോടെ ജിയോളജി വകുപ്പിൽ നിന്ന് വിദഗ്‌ധസംഘം മധുകുന്ന് മലയിൽ പരിശോധനയ്ക്കായി എത്തി. കുന്നുമ്മൽ, പുറമേരി,കുറ്റ്യാടി പഞ്ചായത്തുകളിൽ വ്യാപിച്ച് കിടക്കുന്ന മധുകുന്ന്, മലയാട പൊയിൽ മലയുടെ സ്ഥിതിയെക്കുറിച്ച് പഠിക്കാനാണ് വിദഗ്‌ധസംഘം എത്തിയത്.

നേരത്തെ വ്യാപകമായ തോതിൽ ചെങ്കൽ ഖനനം നടന്നിരുന്ന സ്ഥലമാണിത്. അന്ന് ഇതിനെതിരെ സമരങ്ങളും മധുകുന്ന് മലസംരക്ഷണ സമിതിയും രൂപീകരിച്ചിരുന്നു. എക്കർ കണക്കിന് വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന കുന്നിൻ പ്രദേശമായ ഇവിടെ പല സ്ഥലങ്ങളിലായി നടന്ന ചെങ്കല്ല് ഖനനം പ്രകൃതിയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വാതം ശക്തമായിരുന്നു.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് വിദഗധസംഘമെത്തിയത്. പരിസര വാസികളുമായി വിദഗധസംഘം ചർച്ച നടത്തി. അതേ സമയം മുൻകരുതൽ വേണമെന്ന് സംഘം നിർദ്ദേശിച്ചിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )