
മരുന്ന് ക്ഷാമം രൂക്ഷം ;രോഗികൾ ദുരിതത്തിൽ
- മെഡിക്കൽ കോളജിൽ ഹൃദ്രോഗ, വൃക്കരോഗ, അർബുദ രോഗ വിഭാഗങ്ങളിലാണ് ഗുരുതര പ്രതിസന്ധി
കോഴിക്കോട്:സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമായതോടെ രോഗികൾ വലയുന്നു. മെഡിക്കൽ കോളജിൽ ഹൃദ്രോഗ, വൃക്കരോഗ, അർബുദ രോഗ വിഭാഗങ്ങളിലാണ് ഗുരുതര പ്രതിസന്ധി.

മറ്റ് ആശുപത്രികളിലും ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ കിട്ടാനില്ലെന്ന് രോഗികൾ പറയുന്നു. കുറിച്ചു കൊടുക്കുന്ന മരുന്നുകളിൽ മുഴുവനും ഒരേ സ്‌ഥലത്തു നിന്നു കിട്ടുന്നതും അപൂർവം.