മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ                         കടലിൽ ചാടി മരിച്ചു

മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചു

  • ജോലി സ്ഥലത്തെ സമ്മർദമെന്ന് ബന്ധുക്കൾ

മുംബൈ: മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചു. മരിച്ചത് ജോലി സ്ഥലത്തെ സമ്മർദം മൂലമെന്ന് ബന്ധുക്കളുടെ ആരോപണം. പന്തളം പ്ലാത്തോപ്പിൽ കുടുംബാംഗമായ പുണെ സ്വദേശി അലക്സ് റെജി (35)ആണ് ജീവനൊടുക്കിയത്.സ്വകാര്യ ബാങ്കിൽ അസോഷ്യേറ്റ് വൈസ് പ്രസിഡന്റായിരുന്നു. തിങ്കളാഴ്ച ബാങ്കിലെ മീറ്റിങ്ങിൽ പങ്കെടുത്തു പുറത്തിറങ്ങിയതിനു ശേഷം അലക്സ് കടൽപാലത്തിൽനിന്നു ചാടുകയായിരുന്നു.

മേലുദ്യോഗസ്ഥരിൽനിന്നു സമ്മർദമുണ്ടായെന്നും ഓഫിസിൽനിന്നു കൃത്യമായ വിശദീകരണം കിട്ടിയിട്ടില്ലെന്നും പറഞ്ഞ ഭാര്യ ബെൻസി ബാബു, പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. പത്തനംതിട്ട പന്തളം പ്ലാത്തോപ്പിൽ കുടുംബാംഗമായ അലക്സ് റെജി, പുണെ പിംപ്രി നിവാസി റെജി ഡാനിയേലിന്റെയും സൂസന്റെയും മകനാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )