മലാപ്പറമ്പ് സെക്സ് റാക്കറ്റ് ;പോലീസുകാരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും

മലാപ്പറമ്പ് സെക്സ് റാക്കറ്റ് ;പോലീസുകാരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും

  • കോഴിക്കോട് വിജിലൻസിലെയും കൺട്രോൾ റൂമിലെയും ഡ്രൈവർമാരായ കെ ഷൈജിത്ത്, സനിത്ത് എന്നിവരെ പ്രതി ചേർത്ത് നടക്കാവ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

കോഴിക്കോട് :മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതി ചേർക്കപ്പെട്ട പോലീസുകാരായ വിജിലൻസിലെയും കൺട്രോൾ റൂമിലെയും ഡ്രൈവർമാരായ കെ ഷൈജിത്ത്, സനിത് എന്നിവരുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും.ഇരുവരെയും അന്വേഷണസംഘം വിശദമായി ചോദ്യംചെയ്യും.കേസിലെ പ്രധാന പ്രതിയായ ബിന്ദുവുമായി ഇരുവരും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ അന്വേഷണസംഘത്തിന് കിട്ടിയിട്ടുണ്ട്. ഈ കേസിൽ അറസ്റ്റിലായ ഒമ്പതുപേർക്കും ജാമ്യം ലഭിച്ചിരുന്നു. മലാപ്പറമ്പ് പെൺവാണിഭകേന്ദ്രത്തിലെ റെയ്‌ഡിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പോലീസുകാർ ഉൾപ്പെടെ മൂന്ന് പേരെ കൂടി കേസിൽ പ്രതി ചേർത്തത്.

കോഴിക്കോട് വിജിലൻസിലെയും കൺട്രോൾ റൂമിലെയും ഡ്രൈവർമാരായ കെ ഷൈജിത്ത്, സനിത്ത് എന്നിവരെ പ്രതി ചേർത്ത് നടക്കാവ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കെട്ടിടം വാടകക്കെടുത്ത നിമീഷും കേസിൽ പ്രതിയാണ്. ബിന്ദുവുമായി രണ്ടു പോലീസുകാരും ഫോണിൽ നിരന്തരം ബന്ധപ്പെട്ടതിൻ്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. രണ്ടുപേരും മലാപ്പറമ്പിലെ പെൺവാണിഭകേന്ദ്രത്തിൽ നിരന്തരം എത്തിയിരുന്നതായി പോലീസിന് നേരത്തെതന്നെ വിവരം കിട്ടിയിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )