
മാലയിട്ടു വരുന്നവർ ദർശനം നടത്താതെ തിരിച്ചു പോവേണ്ട സാഹചര്യം വരില്ല; മന്ത്രി വി എൻ വാസവൻ
- ഭക്തരുടെ സുരക്ഷിതത്വമാണ് തങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു
പത്തനംതിട്ട: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. എല്ലാ അയ്യപ്പഭക്തന്മാർക്കും ദർശനത്തിനുള്ള സൗകര്യമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഭക്തരുടെ സുരക്ഷിതത്വമാണ് തങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ബോധപൂർവം ആരെങ്കിലും പ്രശ്നം സൃഷ്ടിക്കാൻ വന്നാൽ നേരിടുമെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം ദർശനം ഓൺലൈൻ ബുക്കിങ്ങായിരിക്കുമെന്ന് ദേവസ്വം മന്ത്രി ആവർത്തിച്ച് പറഞ്ഞു . മാലയിട്ടു വരുന്നവർ ദർശനം നടത്താതെ തിരിച്ചു പോവേണ്ട സാഹചര്യം വരില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദർശനം നടത്താനായി ഇടത്താവളങ്ങളിൽ അക്ഷയകേന്ദ്രങ്ങളുണ്ടാക്കും അതേസമാ ഇനി ഡയറക്ട് സ്പോട്ട് ബുക്കിങ് ഉണ്ടായിരിക്കില്ലെന്നും ഈ പ്രാവശ്യം ഒരു വിഷയവും ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് അത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചേർന്നതെന്നും മന്ത്രി പറഞ്ഞു.