
മിസോറാം സംഘം കുന്നുമ്മലിൽ;ലക്ഷ്യം – സ്റ്റാർട്ടപ്പ് സംരംഭങ്ങളെക്കുറിച്ച് പഠനം
- അഞ്ചുവർഷകാലത്തെ കാലാവധിയിൽ 2400 സംരംഭങ്ങൾക്കായി 5.25 കോടി രൂപയാണ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മാറ്റിവെച്ചത്
കക്കട്ടിൽ: കേരളത്തിലെ ആദ്യത്തെ സ്റ്റാർട്ടപ്പ് വില്ലേജ് എക്സ്റ്റൻഷൻ പദ്ധതി നടപ്പാക്കിയ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ മിസോറാം പ്രതിനിധിസംഘം ഇന്നലെ സന്ദർശനം നടത്തി. ഡിസ്ട്രിക്ട് പ്രോജക്ട് ഡയറക്ടർ എച്ച്.ഡി. ലാൽപെകമാ വിയ, ബ്ലോക്ക് പ്രോജക്ട് മാനേജർ ജെറിമി ലാൽത്തിയാങിമ, ബ്ലോക്ക് കോഡിനേറ്റർ എഫ്. ലാൽരേം പൂയ് എന്നിവരാണ് മിസോറാമിൽ നിന്ന് സ്റ്റാർട്ടപ്പുകളെ കുറിച്ച് പഠിക്കാനെത്തിയത്.

മൂല്യവർധിത ഉത്പന്നമായ പഴവർഗങ്ങൾ,ചിപ്സ്, പാൽ, ബ്യൂട്ടിപാർലർ തുടങ്ങി പരമ്പരാഗത തൊഴിൽ സംരംഭങ്ങൾവരെ ഇവയിലുൾപ്പെടും.
വിനോദസഞ്ചാരമേഖലയിലും മികവുണ്ടാക്കാനുള്ള പ്രവർത്തനങ്ങളും ആലോചിക്കുന്നുണ്ട്. അഞ്ചുവർഷകാലത്തെ കാലാവധിയിൽ 2400 സംരംഭങ്ങൾക്കായി 5.25 കോ ടിരൂപയാണ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മാറ്റിവെച്ചത്. ഇതിൽ തന്നെ 350 എണ്ണം തുടങ്ങി. 325 വ്യക്തിഗതവും 25 എണ്ണം ഗ്രൂപ്പ് സംരംഭങ്ങളുമാണ്. 400 വനിതകൾക്കും 25 പുരുഷൻമാർക്കും ജോലിനൽകാനും പദ്ധതിക്ക് കഴിഞ്ഞു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് കെ.പി. ചന്ദ്രി, വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ, ഇ.കെ സ്നേഹ, ലിഷ, സജിന, ഗോകുൽദാസ് എന്നിവർ പങ്കെടുത്തു.