മിൽമ പാൽവില; ലിറ്ററിന് നാലു രൂപവരെ കൂടിയേക്കും

മിൽമ പാൽവില; ലിറ്ററിന് നാലു രൂപവരെ കൂടിയേക്കും

  • വില കൂട്ടൽ സർക്കാർ അനുമതിയോടെ നടപ്പാക്കുന്നതാണ് കീഴ്‌വഴക്കം

തിരുവനന്തപുരം: പാൽവില വർധിപ്പിക്കുന്നതിൽ മിൽമ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഇന്ന് തീരുമാനമെടുക്കും. ലിറ്ററിന് മൂന്ന് മൂതൽ നാലുരൂപ വരെ വർധനയാണ് ആലോചനയിൽ. മിൽമ ഫെഡറേഷന്റെ തിരുവനന്തപുരത്തെ പട്ടത്തെ ഹെഡ് ഓഫീസിൽ ഇന്ന് പതിനൊന്ന് മണിക്കാണ് മൂന്ന് മേഖല യൂണിയനുകളിലെ ചെയർമാൻമാർ, എംഡിമാർ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗമെന്ന് ചെയർമാൻ അറിയിച്ചു.

വില കൂട്ടൽ സർക്കാർ അനുമതിയോടെ നടപ്പാക്കുന്നതാണ് കീഴ്‌വഴക്കം. മിൽമ തിരുവന്തപുരം, എറണാകുളം യൂണിയനുകൾ വർധനയ്ക്ക് അനുകൂല തീരുമാനം എടുത്തിരുന്നു. എന്നാൽ വില കൂട്ടേണ്ടതില്ലെന്ന നിലപാടിലാണ് മലബാർ യൂണിയനെന്നാണ് വിവരം. ലിറ്ററിന് പത്ത് രൂപ വർധനയാണ് എറണാകുളം യൂണിറ്റിന്റെ ശുപാർശ. ഉത്പാദന ചെലവിന് ആനുപാതിക വർധന തിരുവനന്തപുരം യൂണിയൻ ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും തുക എത്രയെന്ന് പറഞ്ഞിട്ടില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )