മൂടാടി ഗ്രാമ പഞ്ചായത്ത് സ്കൂള്‍ കലോത്സവം; വീരവഞ്ചേരി എൽ പി സ്കൂള്‍ ജേതാക്കൾ

മൂടാടി ഗ്രാമ പഞ്ചായത്ത് സ്കൂള്‍ കലോത്സവം; വീരവഞ്ചേരി എൽ പി സ്കൂള്‍ ജേതാക്കൾ

  • സ്കൂൾ കലോത്സവത്തിന്റെയും അറബിക് സാഹിത്യോത്സവത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ നിർവഹിച്ചു

മൂടാടി: മൂടാടി പഞ്ചായത്ത് സ്കൂൾ കലോത്സവം ഒക്ടോബർ 17,24 തീയ്യതികളിലായി ജി എൽ പി എസ് പുറക്കൽ പാറക്കാട് സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ കലോത്സവത്തിന്റെയും അറബിക് സാഹിത്യോത്സവത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ നിർവഹിച്ചു .വാർഡ് മെമ്പർ പപ്പൻ മൂടാടി അധ്യക്ഷത വഹിച്ചു. മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഹസീസ് മുഖ്യാതിഥിയായി. ബാബു മാസ്റ്റർ, സത്യൻ മാസ്റ്ററും സ്വാഗതഗാനം ആലപിച്ചു. പിടിഎ പ്രസിഡണ്ട് ഷൈനു, എസ്എംസി ചെയർമാൻ രവി, എം പി ടി എ പ്രസിഡന്റ് റിഷാന,എസ് എസ് ജി ചെയർമാൻ രാജൻ ചേനോത്ത് എന്നിവർ സംസാരിച്ചു.

പഞ്ചായത്തിലെ 12 സ്കൂളുകളിൽ നിന്നായി വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. ബാല കലോത്സവത്തിൽ വീരവഞ്ചേരി എൽ പി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. വൻമുഖം എളമ്പിലാട് എം എൽ പി സ്കൂളും ജി എച്ച് എസ് വൻമുഖവും രണ്ടാം സ്ഥാനം കരസ്ഥമാക്കി. പുറക്കൽ പാറക്കാട് ജിഎൽപി സ്കൂൾ മൂന്നാം സ്ഥാനവും നേടി. അറബിക് സാഹിത്യോത്സവത്തിൽ വീരവഞ്ചേരി എൽപി സ്കൂളും വൻമുഖം എളമ്പിലാട് എം എൽ പി സ്കൂളും ഓവറോൾ ചാമ്പ്യന്മാരായി. ജി എച്ച് എസ് വൻമുഖം മുചുകുന്ന് നോർത്ത് യു പി സ്കൂളും രണ്ടാം സ്ഥാനവും മുചുകുന്ന് യുപി സ്കൂളും വൻമുകം കോടിക്കൽ എം യുപി സ്കൂളും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ ഭാസ്കരൻ അധ്യക്ഷത വഹിച്ച സമാപനചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്‌സൺ അഖില, വാർഡ് മെമ്പർ ഷഹീർ, പിടിഎ പ്രസിഡണ്ട് ഷൈനു, രാജൻ ചേനോത്ത്, ഭാസ്കരൻ മാസ്റ്റർ, എ കെ എം ബാലകൃഷ്ണൻ, റിനു ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കലോത്സവ ലോഗോ തയ്യാറാക്കിയ കീഴരിയൂർ എം എൽ പി സ്കൂളിലെ അധ്യാപകൻ അൻസാർ മാസ്റ്റർക്ക് ഉപഹാരം സമർപ്പിച്ചു. ഒന്ന് രണ്ട്, മൂന്ന് സ്ഥാനം നേടിയ സ്കൂളുകൾക്കുള്ള ട്രോഫിയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ കുട്ടികൾക്കുള്ള മൊമന്റൊയും സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു. ഹെഡ്മിസ്റ്റേഴ്സ് സി കെ ബിജു സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷൈലു ടീച്ചർ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )