മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്

മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്

  • മുൻ കായിക മന്ത്രി അബ്‌ദുറഹുമാനെയടക്കം ചോദ്യം ചെയ്യും

തിരുവനന്തപുരം : മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം കൂടുതൽ രേഖകൾ കണ്ടെടുക്കാൻ എസ്ഐടിയുടെ നീക്കം. രണ്ടാം ഘട്ട അന്വേഷണം എൽഡിഎഫിന്റെ പ്രതിരോധത്തിലാക്കും. മുൻ കായിക മന്ത്രി അബ്‌ദുറഹുമാനെയടക്കം ചോദ്യം ചെയ്യും. കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശുപാർശ ചെയ്യാനൊരുങ്ങുകയാണ് സർക്കാർ.

കള്ളപ്പണം വെളുപ്പിച്ചോയെന്ന സംശയത്തിൽ ഇഡി അന്വേഷണത്തിനാണ് സാധ്യത. തട്ടിപ്പിൽ എല്ലാം മുൻസർക്കാരിനുമേൽ ചാരി, തലയൂരാനാണ് ആന്റോ അഗസ്റ്റിന്റെ ശ്രമം.മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള തീരുമാനങ്ങളെല്ലാം സർക്കാർ തലത്തിലെന്നാണ് മൊഴി.ജിഎസ്ടി വകുപ്പിന് ആഗസ്റ്റ് മൂന്നിനാണ് ആന്റോ അഗസ്റ്റിൻ മൊഴി നൽകിയത്.സ്പോൺസറാകാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു സമീപിച്ചത് സർക്കാർ ആണെന്നും, അന്നത്തെ കായിക മന്ത്രി വി അബ്ദുറഹിമാൻ സ്പെയിനിൽ പോയി എഎഫ്എ പ്രതിനിധികളെ കണ്ട് എല്ലാം തീരുമാനിച്ചിരുന്നുവെന്നും മൊഴിയിൽ പറയുന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )