
മേഖല കൺവൻഷനും കണ്ണ് പരിശോധന ക്യാമ്പും സംഘടിപ്പിച്ചു
- മേഖല കൺവൻഷൻ കേരളാ പ്രവാസി സംസ്ഥാന കമ്മിറ്റി അംഗം മങ്ങോട്ടിൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി :കേരളാ പ്രവാസി സംഘം ആനക്കുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖല കൺവൻഷനും കണ്ണ് പരിശോധന ക്യാമ്പും സംഘടിപ്പിച്ചു . വി ട്രസ്റ്റ് കണ്ണാശുപത്രിയും കേരള പ്രവാസി സംഘം ആനക്കുളം മേഖലയും ചേർന്നാണ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തിയത് .
മേഖല കൺവൻഷൻ കേരളാ പ്രവാസി സംസ്ഥാന കമ്മിറ്റി അംഗം മങ്ങോട്ടിൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.വി രമേശൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഏരിയാ കമ്മിറ്റി അംഗം പി. കെ അശോകൻ, വാർഡ് കൗൺസിലർ രമേശൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.ചടങ്ങിന് സ്വാഗതം കണ്ടോത്ത് സത്യനും , നന്ദി അഡ്വ.സുഭാഷും രേഖപ്പെടുത്തി.
CATEGORIES News