
യുകെ തിരഞ്ഞെടുപ്പ്: തോൽവി സമ്മതിച്ച് സുനക്, ‘മാറ്റം ആരംഭിക്കുന്നു’വെന്ന് സ്റ്റാർമർ
- കൺസർവേറ്റീവ് പാർട്ടിയുടെ പരാജയം എക്സിറ്റ് പോളുകൾ നേരത്തേ കൃത്യമായി പ്രവചിച്ചിരുന്നു
വൻ വിജയം നേടി ലേബർ പാർട്ടി ബ്രിട്ടനിൽ അധികാരത്തിലേക്ക്. ഇതോടെ
14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിന് വിരാമമായി.യുകെ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ വിജയം കരസ്ഥമാക്കി. ‘മാറ്റം ഇപ്പോൾ ആരംഭിക്കുന്നു’വെന്ന് ലേബർ പാർട്ടി നേതാവും വരാനിരിക്കുന്ന പ്രധാനമന്ത്രിയുമായ കെയർ സ്റ്റാർമർ തന്റെ വിജയ പ്രസംഗത്തിൽ പറഞ്ഞു.
അതേ സമയം സ്ഥാനമൊഴിയുന്ന കൺസർവേറ്റീവ് പാർട്ടിയുടെ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക് തോൽവി സമ്മതിച്ചു.
കൺസർവേറ്റീവ് പാർട്ടിയുടെ പരാജയം എക്സിറ്റ് പോളുകൾ നേരത്തേ കൃത്യമായി പ്രവചിച്ചിരുന്നു. വൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത്.
CATEGORIES News