യുകെയിൽ നഴ്സിങ് വിദ്യാർഥി താമസസ്ഥലത്ത് മരിച്ച നിലയിൽ

യുകെയിൽ നഴ്സിങ് വിദ്യാർഥി താമസസ്ഥലത്ത് മരിച്ച നിലയിൽ

  • കോട്ടയം പുതുപ്പള്ളി സ്വദേശി നൈതിക് അതുൽ ഗാല എന്ന യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

വൂസ്റ്റർ/പുതുപ്പള്ളി:യുകെയിൽ നഴ്സിങ് വിദ്യാർഥി താമസ സ്ഥലത്ത് മരിച്ച നിലയിൽ.കോട്ടയം പുതുപ്പള്ളി സ്വദേശി നൈതിക് അതുൽ ഗാല(20) എന്ന യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യൂണിവേഴ്സിറ്റി ഓഫ് വൂസ്റ്ററിലെ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിയാണ്.

കഴിഞ്ഞ ദിവസം രാവിലെ താമസ സ്ഥലത്തെ റൂമിൽ നിന്നും സാധാരണ സമയമായിട്ടും നൈതിക് പുറത്തു വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച വിവരം അറിഞ്ഞത്.

പ്രാഥമിക നിഗമനം ബുധനാഴ്‌ച രാത്രി ഉറങ്ങാൻ കിടന്ന ശേഷമാണ് മരണം സംഭവിച്ചത് എന്നാണ്.യുവാവിൻ്റെ മാതാവ് മുംബൈയിൽ ജോലി ചെയ്യുന്ന കോട്ടയം പുതുപ്പള്ളി സ്വദേശിനിയാണ്. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്‍കാരം പിന്നീട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )