
യുജിസി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
- ഫലം യുജിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയിൽ അറിയാം
ന്യൂഡൽഹി:യുജിസി നെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം യുജിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയിൽ അറിയാം.2024 ജൂണിൽ നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ആഗസ്റ്റിലാണ് പരീക്ഷ വീണ്ടും നടന്നത്. പരീക്ഷാഫലം അറിയാൻ ആപ്ലിക്കേഷൻ നമ്പർ, സെക്യൂരിറ്റി പിൻ, ജനന തിയതി എന്നിവ ആവശ്യമാണ്.

ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത് ഒമ്പത് ലക്ഷത്തിലധികം പേരാണ്. റിസൾട്ട് ഡൗൺലോഡ് ചെയ്യാൻ ugcnet.nta.ac.in എന്ന ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക UGC NET 2024 June Result എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആപ്ലിക്കേഷൻ നമ്പർ, സെക്യൂരിറ്റി പിൻ, ജനന തീയതി എന്നിവ നൽകുക. തുടർന്ന് വിവരങ്ങൾ നൽകിയ ശേഷം സബ്മിറ്റ് ചെയ്യുക. സ്ക്രീനിൽ തെളിഞ്ഞുവരുന്ന സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യുക.
CATEGORIES News