
യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി നാളെ
- ഡിസംബർ 2024-നുള്ള യുജിസി നെറ്റ് അപേക്ഷാ ഫോമുകൾ ugcnet.nta.ac.in എന്ന വെബ്സൈറ്റിൽ സമർപ്പിക്കാവുന്നതാണ്
ഡൽഹി: യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നാളെ. ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാനുള്ള വിൻഡോ നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ) നാളെ അടക്കും. ഡിസംബർ 2024-നുള്ള യുജിസി നെറ്റ് അപേക്ഷാ ഫോമുകൾ ugcnet.nta.ac.in എന്ന വെബ്സൈറ്റിൽ സമർപ്പിക്കാവുന്നതാണ്.

അപേക്ഷാ ഫോറം സമർപ്പിക്കാനുള്ള സമയം നാളെ രാത്രി 11.50 വരെയാണ്. ഓൺലൈൻ അപേക്ഷാ ഫോമിൻ്റെ വിശദാംശങ്ങളിൽ തിരുത്തലുകൾ 2024 ഡിസംബർ 12-13 മുതൽ നടത്താം. പരീക്ഷ 2025 ജനുവരി 1-19 വരെ നടത്താനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
CATEGORIES News