
യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മൂന്ന് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു
- പരിക്കേറ്റ മാതൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.ഇന്നലെയായിരുന്നു സംഭവം. പയ്യംമ്പള്ളിയിലെ മാതനെയാണ് ഒരുസംഘം വിനോദ സഞ്ചാരികൾ ആക്രമിച്ചത്. കുടൽ കടവിൽ ചെക്കു ഡാം കാണാനെത്തിയ രണ്ടുസംഘങ്ങൾ തമ്മിൽ സംഘർഷത്തിലേർപ്പെട്ടത് തടയാൻ ചെന്നതായിരുന്നു മാതൻ .

കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ മാതൻ തടയുകയായിരുന്നു. കൈപിടിച്ച് മാനന്തവാടി- പുൽപ്പള്ളി റോഡിലൂടെ കാറിൽ അരക്കിലോമിറ്ററോളം വലിച്ചിഴച്ചെന്നാണ് പരാതി. അരയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ മാതൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
CATEGORIES News