
രാജ്യത്തെ ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും ടോൾ നൽകാൻ ഇനി ഡിജിറ്റൽ ഇടപാടുകൾ മാത്രം
- പുതിയ നിയമപ്രകാരം എല്ലാ ടോൾ ഇടപാടുകളും ഡിജിറ്റൽ മാർഗങ്ങളിലൂടെ മാത്രമേ നടത്താൻ സാധിക്കൂ
ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിലും എക്സ് വേകളിലും ടോൾ നൽകാൻ ഇനി പണം നേരിട്ട് സ്വീകരിക്കില്ല. 100 ശതമാനം ഡിജിറ്റൽ ടോൾ ശേഖരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 10 മുതൽ പണമിടപാടുകൾ പൂർണ്ണമായും നിർത്തലാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

പുതിയ നിയമപ്രകാരം എല്ലാ ടോൾ ഇടപാടുകളും ഡിജിറ്റൽ മാർഗങ്ങളിലൂടെ മാത്രമേ നടത്താൻ സാധിക്കൂ. പ്രധാനമായും ഫാസ്ടാഗ് വഴിയായിരിക്കണം പണമടയ്ക്കേണ്ടത്. ഫാസ്ടാഗ് ഇല്ലാത്തവർക്ക് യുപിഐ വഴിയോ മറ്റ് ഡിജിറ്റൽ മോഡുകൾ വഴിയോ പണമടയ്ക്കാം. എന്നാൽ സാധാരണ ടോൾ നിരക്കിന്റെ 1.25 മടങ്ങ് തുക ഇവർ നൽകേണ്ടി വരും.
CATEGORIES News
TAGS newdelhi
