
രാജ്യത്ത് വർധിപ്പിച്ച ട്രെയിൻ യാത്രാനിരക്ക് പ്രാബല്യത്തിൽ
- പുതിയ നിരക്ക് നിലവിൽ വന്നതോടെ 500 കിലോമീറ്റർ ദൂരമുള്ള നോൺ- എസി യാത്രയ്ക്ക് 10 രൂപ അധികമായി നൽകേണ്ടി വരും
ന്യൂഡൽഹി: രാജ്യത്ത് ട്രെയിൻ യാത്രാ നിരക്ക് വർധിപ്പിച്ചത് നിലവിൽ വന്നു. ഓർഡിനറി ക്ലാസുകൾക്ക് കിലോമീറ്ററിന് ഒരു പൈസയും മെയിൽ/ എക്‌സ് നോൺ എസി ക്ലാസ്, എസി ക്ലാസ് എന്നിവയ്ക്ക് കിലോമീറ്ററിന് രണ്ടു പൈസയുമാണ് കൂട്ടിയത്. അതേസമയം 215 കിലോമീറ്റർ വരെ പുതിയ നിരക്ക് ബാധകമല്ല.

പുതിയ നിരക്ക് നിലവിൽ വന്നതോടെ 500 കിലോമീറ്റർ ദൂരമുള്ള നോൺ- എസി യാത്രയ്ക്ക് 10 രൂപ അധികമായി നൽകേണ്ടി വരും. എന്നാൽ 500 കിലോമീറ്റർ ദൂരമുള്ള മെയിൽ/ എക്സ്പ്രസ് ട്രെയിനുകളിൽ നോൺ എസി, എസി ക്ലാസുകളിൽ യാത്ര ചെയ്യുമ്പോൾ അധികമായി 20 രൂപ നൽകേണ്ടി വരും. അതേസമയം സബർബൻ, സീസൺ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചിട്ടില്ല.
CATEGORIES News
