
റിവർ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
- ഫെസ്റ്റിവൽ നടക്കുന്ന സ്ഥലമായ മീൻതുള്ളി പാറയും പരിസരവും ബഹുജനങ്ങളുടെ പങ്കാളിത്തോടെ ശുചീകരിച്ചു കഴിഞ്ഞു
കോഴിക്കോട് : ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മീൻ തുള്ളിപാറയിൽ നാളെ നടക്കുന്ന രാജ്യാന്തര റിവർ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു.25 വിദേശ രാജ്യങ്ങളിൽ നിന്നും കയാക്കിംഗ് മത്സരത്തിന് പുരുഷ -വനിത താരങ്ങൾ എത്തുന്നുണ്ട്. ഇവരെ രാവിലെ 9 മണിക്ക് വാദ്യ മേളങ്ങളോടെ കേരളീയവേഷം ധരിച്ച നൂറുകണക്കിന് വനിതകളും ബഹുജനങ്ങളും ചേർന്ന് സ്വീകരിക്കും.
ഫെസ്റ്റിവൽ നടക്കുന്ന സ്ഥലമായ മീൻതുള്ളി പാറയും പരിസരവും ബഹുജനങ്ങളുടെ പങ്കാളിത്തോടെ ശുചീകരിച്ചു കഴിഞ്ഞു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വാർഡ് മെമ്പർ എം.എം.പ്രദീപൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ സി.കെ.ശശി, ഇ.എം. ശ്രീജിത്ത്, എം.പി.പ്രകാശൻ, വിനിഷ ദിനേശൻ, വിനീത മനോജ്, കെ.പി.കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
CATEGORIES News