രാത്രികാല താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ്

രാത്രികാല താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ്

  • പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ രാത്രികാല ചൂടുകൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് താപനില മുന്നറിയിപ്പ്. മറ്റു 12 ജില്ലകളിലും യെല്ലോ അലേർട്ട് തുടരും. ചൂടേറിയ അന്തരീക്ഷ സ്ഥിതി അടുത്ത മൂന്ന് ദിവസവും തുടരും.

ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഇന്നും രാത്രി താപനില കൂടുമെന്ന് മുന്നറിയിപ്പുണ്ട്. ബുധനാഴ്‌ചക്ക് ശേഷം കേരളത്തിൽ ഇടി മിന്നലോടു കൂടിയ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്.

അതേ സമയം ഉയർന്ന ചൂട് സൂര്യാഘാതം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നനങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )