
രാസലഹരിയുമായി പിടിയിലായ വിദ്യാർത്ഥി റിമാൻഡിൽ
- ഇൻസ്റ്റഗ്രാം ഉൾപ്പടെ സമൂഹമാധ്യമങ്ങൾ വഴി ഇടപാടുകാരുമായി ആശയവിനിമയം നടത്തിയാണ് ഇയാൾ എംഡിഎംഎ എത്തിച്ചുകൊടുക്കുന്നത്
കോഴിക്കോട്:രാസലഹരിയുമായി പിടിയിലായ ബിബിഎ വിദ്യാർത്ഥി റിമാൻഡിൽ. കാറിൽ കൊണ്ടുവന്ന 105 ഗ്രാം എംഡിഎംഎയുമായി രാമനാട്ടുകരയിൽനിന്ന് അറസ്റ്റിലായ മലപ്പുറം മോങ്ങം സ്വദേശി ദിനു നിവാസിൽ പി. ശ്രാവൺ സാഗർ(20)ആണ് റിമാൻഡിലായത്. ഇൻസ്റ്റഗ്രാം ഉൾപ്പടെ സമൂഹമാധ്യമങ്ങൾ വഴി ഇടപാടുകാരുമായി ആശയവിനിമയം നടത്തിയാണ് ഇയാൾ എംഡിഎംഎ എത്തിച്ചുകൊടുക്കുന്നത്. എട്ട് മാസത്തോളമായി ഏകദേശം 50 തവണ മലപ്പുറം, കോഴിക്കോട് ജില്ലയിൽ ലഹരി എത്തിച്ചുനൽകിയെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസി. കമീഷണർ കെ.എ. ബോസിൻ്റെ നേതൃത്വത്തിലുള്ള ഡൻസാഫും എസ്.ഐ അനൂപ്സ് സ്റ്റീഫന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.ഡൻസാഫ് എസ്.ഐമാരായ മനോജ് എടയേട ത്ത്, കെ. അബ്ദുറഹ്മാൻ, എ.എസ്.ഐ അനീഷ് മൂസേൻവീട്, കെ. അഖിലേഷ്, സുനോജ് കാരയി ൽ, എം.കെ. ലതീഷ്, പി.കെ. സരുൺ കുമാർ, എം. ഷിനോജ്, ഇ.വി. അതുൽ, പി. അഭിജിത്ത്, പി.കെ. ദിനീഷ്, കെ.എം. മുഹമ്മദ് മഷ്ഹൂർ, ഫ റോക്ക് സ്റ്റേഷനിലെ അനീഷ്, ഇർഫാൻ, ശന്തനു, യശ്വന്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.