റബർ വില 200 കടന്നു

റബർ വില 200 കടന്നു

  • 200 രൂപയ്ക്കു മുകളിൽ ചരക്കെടുക്കാൻ തയാറാണെങ്കിലും മാർക്കറ്റിലേക്കു റബർ വരുന്നില്ലെന്നു വ്യാപാരികൾ

കൊച്ചി :ആഭ്യന്തര റബർ വില വീണ്ടും 200 രൂപ കടന്നു. ഇന്നലെ ഓപ്പൺ മാർക്കറ്റിൽ ആർഎസ്എസ് 4നു കിലോയ്ക്ക് 206 രൂപയാണ്. 200 രൂപയ്ക്കു മുകളിൽ ചരക്കെടുക്കാൻ തയാറാണെങ്കിലും മാർക്കറ്റിലേക്കു റബർ വരുന്നില്ലെന്നു വ്യാപാരികൾ പറയുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആർഎസ്എസ് 4ന്റെ വില 247 രൂപയിൽ എത്തിയിരുന്നു.

വേനൽ കടുത്തതിനാൽ ചെറുകിട കർഷകർ ടാപ്പിങ് നിർത്തിവച്ചിരിക്കുകയായിരുന്നു. ഇതോടെ ഉൽപാദനം നേർപകുതിയായി കുറഞ്ഞു.കഴിഞ്ഞ 3 ദിവസമായി കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎസ്എസ് 4 വില കിലോയ്ക്ക് 204 രൂപയിൽ തുടരുകയാണ്. അഗർത്തല മാർക്കറ്റിൽ വില 195 രൂപയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )