ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് സർക്കാർ കോടതിയിൽ

ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് സർക്കാർ കോടതിയിൽ

  • പരാതി മാനനഷ്ട കേസ് ആണെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാവില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.

കൊച്ചി: ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് സർക്കാർ കോടതിയിൽ. പരാതി മാനനഷ്ട കേസ് ആണെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാവില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. പാലാരിവട്ടം പൊലീസിലാണ് അൻസിബ പരാതി നൽകിയിരുന്നത്. മാനനഷ്ട കേസ് അല്ലെന്നും സ്ത്രീത്വത്തെ അപമാനിക്കൽ കേസ് ആണെന്നും അൻസിബ കോടതിയിൽ പറഞ്ഞു.

വനിതാ സെല്ലിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചു, സ്റ്റേഷൻ രേഖയിൽ മാപ്പെഴുതി ഒപ്പിടിപ്പിച്ചു എന്നിവയായിരുന്നു അൻസിബയുടെ പരാതി. ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, വനിതാ സെൽ എസ്ഐ എന്നിവർക്കെതിരെയായിരുന്നു അൻസിബയുടെ പരാതി. കേസ് 21ലേക്ക് മാറ്റി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )