ലൈംഗിക വിദ്യാഭാസം ചെറുപ്രായത്തിലേ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി

ലൈംഗിക വിദ്യാഭാസം ചെറുപ്രായത്തിലേ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി

  • പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെട്ട ഉത്തർപ്രദേശിലെ കേസിൽ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് നിരീക്ഷണം.

ന്യൂഡൽഹി • ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായത്തിലേ വേണമെന്നും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും സുപ്രീം കോടതി. 9 മുതൽ 12 വരെ ക്ലാസിൽ മാത്രമായി ചുരുക്കാതെ, ചെറുപ്രായം മുതലേ കുട്ടികൾക്കു ലൈംഗിക വിദ്യാഭ്യാസം നൽകണം.പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെട്ട ഉത്തർപ്രദേശിലെ കേസിൽ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് നിരീക്ഷണം.

ബാലനീതി ബോർഡ് നിശ്ചയിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാനമാക്കി 15കാരനായ പ്രതിയെ വിട്ടയയ്ക്കാൻ കോടതി നിർദേശിച്ചു. കേസിൽ, ഉത്തർപ്രദേശിലെ സ്‌കൂളുകളിൽ ലൈംഗികവിദ്യാഭ്യാസം നൽകുന്നുണ്ടോയെന്നതിൽ കോടതി സത്യവാങ്മൂലം തേടി. 9-12 വരെ ക്ലാസിൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാണെന്നായിരുന്നു സർക്കാരിന്റെ മറുപടി.
തുടർന്നാണ് ചെറുപ്രായത്തിലെ വേണ്ടതാണ് ഇതെന്ന നിർദേശം കോടതി മുന്നോട്ടുവച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )