
ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പോലീസ്
- കേസിൽ സാഹചര്യ തെളിവുകൾ തേടുകയാണ് പോലീസ്. സിനിമാ സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിച്ചു തുടങ്ങി.
കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പോലീസ്. വിശദമായ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും തെളിവെടുപ്പ് നടത്തണമെന്നും പോലീസ് പറഞ്ഞു. കേസിൽ സാഹചര്യതെളിവുകൾ തേടുകയാണ് പോലീസ്. സിനിമാ സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിച്ചു തുടങ്ങി.
ചിലർ കേരളത്തിലില്ലെന്നാണ് വിവരം. ജയിലിൽ കഴിയുന്ന രഞ്ജിത്തിനെ നാളെ കോടതിയിൽ ഹാജരാക്കും. സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതൽ പ്രാധാന്യമുള്ള റോൾ നൽകാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി.
CATEGORIES News
