ലോക പരിസ്ഥിതി ദിനം; കൊയിലാണ്ടി നഗരസഭ പുഴയോരത്ത് മുള തൈകൾ നട്ടുപിടിപ്പിച്ചു

ലോക പരിസ്ഥിതി ദിനം; കൊയിലാണ്ടി നഗരസഭ പുഴയോരത്ത് മുള തൈകൾ നട്ടുപിടിപ്പിച്ചു

  • എംഎൽഎ കാനത്തിൽ ജമീല മുള തൈകൾ നട്ടു കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ പുഴയോരത്ത് മുള തൈകൾ നട്ടുപിടിപ്പിച്ചു. അണേല കടവിലെ കണ്ടൽ പാർക്ക് പരിസരത്താണ് മുള തൈകൾ നട്ടത്. എംഎൽഎ കാനത്തിൽ ജമീല മുള തൈകൾ നട്ടു കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ. സത്യൻ സ്വാഗതവും നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് അധ്യക്ഷതയും വഹിച്ചു. നഗരസഭാ സെക്രട്ടറി ഇന്ദു .എസ് .ശങ്കരി നന്ദി പറഞ്ഞു.

അസിസ്റ്റന്റ് ഫോറസ്റ്റ് ഓഫീസർ പരിസ്ഥിതി സന്ദേശം അവതരിപ്പിച്ചു. ക്ഷേമകാര് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ, ആരോഗ്യ കമ്മിറ്റി ചെയർപേഴ്സൺ പ്രജില വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി വാർഡ് കൗൺസിലർ ബിന്ദു, കൗൺസിലർമാരായ കുമാരൻ, രമേശൻ മാസ്റ്റർ, സി ഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ, ക്ലീൻ സിറ്റി മാനേജർ സതീഷ് മറ്റ് ഹെൽത്ത് ഇൻസ്പെക്ടർമാർ, പരിസ്ഥിതി പ്രവർത്തകർ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും വൃക്ഷതൈകൾ വിതരണം ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )