
വഖഫ് നിയമത്തിനെതിരെ ഹർജികൾ
- തടസ്സഹർജിയുമായി ഇടപെടാൻ കേന്ദ്രം
ന്യൂഡൽഹി: വഖഫ് നിയമം ഭേദഗതി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജികൾ. 15 ഓളം പരാതികളാണ് സുപ്രീംകോടതിക്ക് ലഭിച്ചിട്ടുള്ളത്.ഹർജികൾ ഏപ്രിൽ 15 ന് സുപ്രീംകോടതി പരിഗണിച്ചേക്കും.വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ലീഗ്, ആർജെഡി, ഡിഎംകെ, മുസ്‌ലിം വ്യക്തി നിയമ ബോർഡ്, ജംഇയ്യത്തുൽ ഉലമ ഹിന്ദ്, സമസ്‌ത തുടങ്ങിയവ സുപ്രിംകോടതിയെ സമീപിച്ചത്. നിയമം സ്‌റ്റേ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

തങ്ങളുടെ വാദം കേൾക്കാതെ ഹർജിയിൽ തീരുമാനമെടുക്കരുതെന്നാണ് തടസ്സഹർജിയിൽ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. അതിനിടെ വഖഫ് ഭേദ ഗതി നിയമം പ്രാബല്യത്തിലാക്കിക്കൊണ്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
CATEGORIES News
TAGS newdelhi