വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ

വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ

  • കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മിക്കാനായി സ്ഥാപിച്ച കൂറ്റൻ ഇരുമ്പ് കമ്പികളും ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള നിർമ്മിതികളും മണ്ണിടിച്ചിലിൽ പൂർണ്ണമായി തകർന്നു.

വടകര : വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ. നിർമ്മാണ പ്രവൃത്തി നടന്നിരുന്ന ഭാഗത്താണ് ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ വൻതോതിൽ മണ്ണിടിഞ്ഞു വീണത്. സ്ഥലം വലിയ അപകട ഭീഷണിയിലാണ്. കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മിക്കാനായി സ്ഥാപിച്ച കൂറ്റൻ ഇരുമ്പ് കമ്പികളും ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള നിർമ്മിതികളും മണ്ണിടിച്ചിലിൽ പൂർണ്ണമായി തകർന്നു. പ്രദേശത്ത് ഇപ്പോഴും കടുത്ത മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്.

സംരക്ഷണ ഭിത്തി നിർമ്മാണത്തിനായി ഇവിടെ ഒരുക്കിയ കൂറ്റൻ കമ്പികളും ഫൗണ്ടേഷനുമെല്ലാം നിമിഷങ്ങൾക്കകമാണ് തകർന്ന് നിലംപൊത്തിയത്. നിർമ്മാണ മേഖലയിലെ അശാസ്ത്രീയതയും അധികൃതരുടെ അനാസ്ഥയുമാണ് ഈ വൻ ദുരന്തത്തിന് വഴിവെച്ചതെന്നാണ് പരിസരവാസികൾ പറയുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )