
വടകരയിലെ യുവാക്കളെ ഉത്തരേന്ത്യൻ പോലിസ് അറസ്റ്റ് ചെയ്ത സംഭവം; നിയമസഭയിൽ ഉന്നയിച്ച് കെ.പി. കുഞ്ഞമ്മദ് കുട്ടി
- ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ടെന്നും എംഎൽഎ
തിരുവനന്തപുരം :സാമ്പത്തിക തട്ടിപ്പിന്റെ ഭാഗമായി വടകര മേഖലയിലെ 4 വിദ്യാർഥികളെ ഭോപ്പാൽ പോലീസ് അറസ്റ്റ് ചെയ്ത വിഷയം നിയമസഭയിൽ ഉന്നയിച്ച് കെ. പി. കുഞ്ഞമ്മത് കുട്ടി എംഎൽഎ. സൈബർ സെല്ലിന്റെയും ജനമൈത്രി പോലീസിന്റെയും സഹായത്തോടെ സാമ്പത്തിക,സൈബർ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ടെന്നും എംഎൽഎ നിയമസഭയിൽ ചിണ്ടിക്കാട്ടി.
അതേ സമയം 4 പേരെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു പേരാമ്പ്ര കോടതി മുൻപാകെ ഹാജരാക്കിയതിനു ശേഷം ട്രാൻസിറ്റ് വാറൻറ് സഹിതം ഭോപ്പാൽ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുള്ളതായി എം. എൽ. എയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.