
വടകരയിൽ ബസ് ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം
- ഒരാൾക്ക് ഗുരുതര പരിക്ക്
വടകര:വടകരയിൽ ബസ് ഇടിച്ച് സ്ത്രീ മരിച്ചു. അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് സ്വദേശികളായ കാൽനട യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

തണ്ണീർപന്തലിൽ നിന്നും വടകര പഴയ സ്റ്റാന്റിലേയ്ക്ക് വരികയായിരുന്ന പ്രാർത്ഥന ബസാണ് ഇടിച്ചത്. പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
CATEGORIES News