
വനിത ട്വന്റി 20 ലോകകപ്പ് ടീമിൽ ആശയും സജനയും
- രണ്ട് മലയാളി താരങ്ങൾ ആദ്യമായിട്ടാണ് ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഒരേ സമയം സ്ഥാനംപിടിക്കുന്നത്
വനിതാ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ വനിതാ ടീമിൽ മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്‌മൃതി മന്ഥന, ഷഫാലി വർമ, ദീപ്തി ശർമ, ജമീമ റോഡ്രിഗസ് എന്നിവരും സ്ഥാനം തുടർന്നു .
രണ്ട് മലയാളി താരങ്ങൾ ആദ്യമായിട്ടാണ് ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഒരേ സമയം സ്ഥാനംപിടിക്കുന്നത്. ഒക്ടോബർ മൂന്നുമുതൽ ദുബായിലാണ് ട്വന്റി 20 ലോകകപ്പ്.
CATEGORIES News