വനിതാ സംവരണ ഭേദഗതി ബില്ല് പാസാക്കാൻ പാർലമെന്റ് ബജറ്റ് സമ്മേളനം നീട്ടി സർക്കാർ

വനിതാ സംവരണ ഭേദഗതി ബില്ല് പാസാക്കാൻ പാർലമെന്റ് ബജറ്റ് സമ്മേളനം നീട്ടി സർക്കാർ

  • ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് അവസാനിച്ചപ്പോൾ പതിനാറ് വരെയാണ് രാജ്യസഭ സഭനിർത്തിവെച്ചതായി അറിയിച്ചത്.

ന്യൂഡൽഹി : വനിതാ സംവരണ ഭേദഗതി ബില്ല് പാസാക്കാൻ പാർലമെന്റ് ബജറ്റ് സമ്മേളനം നീട്ടി സർക്കാർ. ഈമാസം പതിനാറിന് സഭ വീണ്ടും ചേരും. പതിനാറ് മുതൽ പതിനെട്ട് വരെ മൂന്ന് ദിവസമായിട്ടാകും സമ്മേളനം. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് അവസാനിച്ചപ്പോൾ പതിനാറ് വരെയാണ് രാജ്യസഭ സഭനിർത്തിവെച്ചതായി അറിയിച്ചത്.

2029 ന് മുൻപ് വനിതാ സംവരണം നടപ്പാക്കാൻ നിയമത്തിൽ ഭേദഗതി വരുത്തുന്ന ബില്ല് പ്രത്യേക സമ്മേളനത്തിൽ ചർച്ചയ്ക്കെ‌ടുത്ത് പാസാക്കാനാണ് കേന്ദ്ര നീക്കം. ഇതുവഴി ഈ മാസം അവസാനം വോട്ടെടുപ്പ് നടക്കുന്ന പശ്ചിമബം ഗാളിൽ സ്ത്രീകളുടെ വോട്ട് ഉറപ്പാക്കാനാകുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )