
വയനാട് ഉരുൾപൊട്ടൽ പുനരധിവാസം;അന്തിമ ലിസ്റ്റ് ഉടൻ പുറത്തിറങ്ങും
- 2 ബി ലിസ്റ്റിൽ 238 പരാതികളാണ് ലഭിച്ചത്
വയനാട്: ഉരുൾപൊട്ടൽ പുനരധിവാസത്തിൽ 2 ബി യുടെ അന്തിമ ലിസ്റ്റ് ഉടൻ പുറത്തിറങ്ങും. ഈ ലിസ്റ്റിൽ പരാതി നൽകിയ 30 പേരെ കൂടി ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇതോടെ ടൗൺഷിപ്പിന് അർഹരായ ദുരന്തബാധിതരുടെ എണ്ണം 430 ന് അടുത്തെത്തിയേക്കും.

അതേ സമയം, 7 സെന്റ് ഭൂമിയും വീടും അല്ലെങ്കിൽ 15 ലക്ഷം എന്ന പാക്കേജിനോട് ദുരന്തബാധിതർ എതിർപ്പ് തുടരുകയാണ്. സമ്മതപത്രം ഇതുവരെ നൽകിയത് 51 പേർ മാത്രമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 2 ബി ലിസ്റ്റിൽ 238 പരാതികളാണ് ലഭിച്ചത്.
CATEGORIES News