വയനാട്, കാസർകോട് മെഡിക്കൽകോളജുകൾക്ക്കൂടി എൻ എം സി അനുമതി ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്

വയനാട്, കാസർകോട് മെഡിക്കൽകോളജുകൾക്ക്കൂടി എൻ എം സി അനുമതി ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്

  • 50 എംബിബിഎസ് സീറ്റുകൾക്ക് വീതമാണ് അനുമതി ലഭിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മെഡിക്കൽ കോളേജുകൾക്ക് കൂടി
നാഷണൽ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വയനാട്,കാസർകോട് സർക്കാർ മെഡിക്ക കോളജുകൾക്കാണ് അനുമതി ലഭ്യമായത്. 50 എംബിബിഎസ് സീറ്റുകൾക്ക് വീതമാണ് അനുമതി ലഭിച്ചത്. നടപടി ക്രമങ്ങൾ പാലിച്ച് ഈ അധ്യായന വർഷം തന്നെ വിദ്യാർഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എൻഎംസി മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് സൗകര്യങ്ങളും ഒരുക്കിയതിലൂടെയാണ് അംഗീകാരം ലഭിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )