വയനാട് രക്ഷാ പ്രവർത്തനം; അരുൺ നമ്പ്യാട്ടിലിനെ ആദരിച്ചു

വയനാട് രക്ഷാ പ്രവർത്തനം; അരുൺ നമ്പ്യാട്ടിലിനെ ആദരിച്ചു

  • ആപത് മിത്ര വളണ്ടിയറാണ് അരുൺ

ഉള്ളിയേരി: വയനാട് ദുരന്തഭൂമിയിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കടുത്ത് തിരിച്ചെത്തിയ സാമൂഹ്യ പ്രവർത്തകനും രാഷ്ട്രീയ യുവജനതാദൾ നേതാവുമായ ഉള്ളിയേരി മുണ്ടോത്തെ അരുൺ നമ്പ്യാട്ടിലിനെ ആർജെഡി സംസ്ഥാന സെകട്ടറി കെ. ലോഹ്യ അരുണിന്റെ വീട്ടിലെത്തി ആദരിച്ചു.

ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.അജിത, മെമ്പർ പാടത്തിൽ ബാലകൃഷ്ണൻ, ആർ ജെ.ഡി നേതാക്കളായ ഉള്ളേരി ദിവാകരൻ, ടി.കെ.കരുണാകരൻ, സുരേഷ് മേലേപ്പുറത്ത്, ശശി തയ്യുള്ളതിൽ, സി.പി.എം മുണ്ടോത്ത് ലോക്കൽ സെക്രട്ടറി വിജയൻ മുണ്ടോത്ത് എന്നിവർ പങ്കെടുത്തു.

ആപത് മിത്ര വളണ്ടിയറാണ് അരുൺ. ആദ്യ ബാച്ചിൽ 28 പേരടങ്ങുന്ന സംഘമായിരുന്നു വയനാട്ടിലേക്ക് പോയത്. തുടർന്ന് കൂടുതൽ സംഘങ്ങൾ വയനാട്ടിലെത്തി. കൽപ്പറ്റ ഫയർ സ്റ്റേഷനടുത്തുള്ള എൻ എസ്എസ് സ്കൂളിലായിരുന്നു താമസമെന്ന് അരുൺ പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )