വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ 74ാം വാർഷികാഘോഷ പരിപാടികൾ നാടിൻ്റെ ഉത്സവമായി മാറി

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ 74ാം വാർഷികാഘോഷ പരിപാടികൾ നാടിൻ്റെ ഉത്സവമായി മാറി

  • ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദീപ.ഡി.ഓൾഗ നിർവ്വഹിച്ചു

കീഴരിയൂർ : നാടിൻ്റെ എല്ലാ മേഖലകളിലും നിറഞ്ഞ സാന്നിദ്ധ്യമായി വെളിച്ചം വിതറിയ അക്ഷരഗോപുരമായി മാറിയ വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ 74ാം വാർഷികാഘോഷ പരിപാടികൾ നാടിൻ്റെ ഉത്സവമായി മാറി. അക്ഷരസാക്ഷ്യം എന്ന പേരിൽ കീഴരിയൂർ ബോംബ് സ്മാരക മന്ദിരത്തിൽ നടന്ന വൈവിദ്ധ്യമാർന്ന പരിപാടികളുടെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദീപ.ഡി.ഓൾഗ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ബാബു ആദ്ധ്യക്ഷം വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി പി. ശ്രീജിത്ത് സംക്ഷിപ്തമായ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര റിപ്പബ്ളിക്കിൻ്റെ ആഘോഷ സന്ദേശം അവതരിപ്പിച്ചു. ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. സ്വാതന്ത്ര്യജ്വാല മൽസരങ്ങളിൽ ഓവറോൾ ചാമ്പ്യന്മാരായ നടുവത്തൂർ യു.പി. സ്കൂളിന് ഷീൽഡുകൾ ദീപ ഡി ഓൾഗ നൽകി. റണർഅപ്പ് ആയ കണ്ണോത്ത് യു.പി. സ്കൂളിനുള്ള ഷീൽഡുകൾ പി.കെ. ബാബുവുംനൽകി. വിവിധ മൽസരാർത്ഥികളായ 200 ഓളം പേർക്ക് ഉപഹാരങ്ങളും സമ്മാനങ്ങളും ജനപ്രതിനിധികൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി അദ്ധ്യക്ഷ കെ.കെ. നിർമ്മല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ധ്യ കുനിയിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.പി. ഭാസ്ക്കരൻ, നിഷാഗഇല്ലത്ത്, സവിത വി.പി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിതാ ബാബു ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പാറ ക്കീൽ അശോകൻ, ടി.ടി. രാമചന്ദ്രൻ, കുഞ്ഞബ്ദുള്ള തേറമ്പത്ത്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം. സുരേഷ്, ടി.പി. അബു, സി.കെ. ബാലകൃഷ്ണൻ, ബി.ഡെലീഷ്, അജിത ആവണി , ആതിര തൈക്കണ്ടി, ശശി നമ്പ്രോട്ടിൽ സഫീറ കാര്യത്ത്, ആതിര ടി.എം.എന്നിവർ ആശംസകൾ നേർന്നു. ഗ്രന്ഥശാല ജോ. സെക്രട്ടറി വി.പി. സദാനന്ദൻ സ്വാഗതവും ഐ.ശ്രീനിവാസൻ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി
ഫോട്ടോ: കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ 74ാം വാർഷികാഘോഷം അക്ഷരസാക്ഷ്യം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ദീപ ഡി.ഓൾഗ ഉദ്ഘാടനം ചെയ്യുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )