വാജിവാഹനം ഉൾപ്പെടെയുള്ളവ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് വ്യക്തമാക്കുന്ന രേഖയുമായി ദേവസ്വം ബോർഡ്

വാജിവാഹനം ഉൾപ്പെടെയുള്ളവ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് വ്യക്തമാക്കുന്ന രേഖയുമായി ദേവസ്വം ബോർഡ്

  • തന്ത്രി സമാജം ആവശ്യപ്പെട്ടതനുസരിച്ച് 2012-ൽ ദേവസ്വം ബോർഡ് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം പറയുന്നത്.

പത്തനംതിട്ട: ശബരിമലയിലെ വാജിവാഹനം വീട്ടിൽക്കൊണ്ടുപോയ സംഭവത്തിൽ തന്ത്രി കണ്ഠര് രാജീവർക്ക് കുരുക്കായി ദേവസ്വത്തിന്റെ രേഖ. വാജിവാഹനം ഉൾപ്പെടെയുള്ളവ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് വ്യക്തമാക്കുന്നതാണ് ദേവസ്വം ബോർഡിന്റെ രേഖ. ഈവിധത്തിലുള്ള സ്വത്തുവകകളെല്ലാം ദേവസ്വത്തിന്റേതാണെന്നും രേഖ വ്യക്തമാക്കുന്നു. തന്ത്രി സമാജംആവശ്യപ്പെട്ടതനുസരിച്ച് 2012-ൽ ദേവസ്വം ബോർഡ് നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം പറയുന്നത്.തന്ത്രിമാർക്ക് ആചാരപരമായ ചടങ്ങുകൾ കഴിഞ്ഞാൽ ശബരിലയിലെ ഇത്തരം വസ്തുക്കളിൽ അവകാശമില്ലെന്നും ഇവ ദേവസ്വത്തിന്റെ പൊതുസ്വത്താണെന്നും രേഖ വ്യക്തമാക്കുന്നു. മുൻകാലങ്ങളിൽ ഇത്തരം വസ്തുതുക്കൾ തന്ത്രിമാർ കൊണ്ടുപോയിട്ടുണ്ട് എന്നത് തുടർന്നും കടത്തിക്കൊണ്ടുപോകാനുള്ള ന്യായീകരണമല്ലെന്നും രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.

2012-ൽ കേരള തന്ത്രി സമാജത്തിന്റെ ആവശ്യപ്രകാരമാണ് തന്ത്രിമാരുടെ അവകാശങ്ങൾ സംബന്ധിച്ച് ദേവസ്വം ബോർഡ് ഇത്തരമൊരു വിശദീകരണം നൽകിയത്. ക്ഷേത്രങ്ങളിലെ ഭൗതിക വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോഴോ ,അല്ലെങ്കിൽ മാറ്റം വരുത്തുമ്പോഴോ അവ ദേവസ്വത്തിന്റെ സ്വത്തായിത്തന്നെ നിലനിർത്തണം എന്ന് ഈ ഉത്തരവിൽ പറയുന്നു. ഇത്തരം വസ്തുക്കൾ പൊതുസ്വത്താണെന്നും, അവ ദേവസ്വം ബോർഡിന്റെപക്കൽത്തന്നെ സൂക്ഷിക്കണമെന്നും മറുപടിയിൽ കൃത്യമായി പറയുന്നുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )